മെൻലോ പാർക്ക് (കലിഫോർണിയ): പുതിയ നാഴികക്കല്ല് പിന്നിട്ട് ഫേസ്ബുക്ക്. ലോകത്താകമാനം 200 കോടി ഉപയോക്താക്കൾ എന്ന നാഴികക്കല്ലാണ് ഫേസ്ബുക്ക് ഇന്നലെ കടന്നത്. 200ന്റെ നിറവിൽ ഉപയോക്താക്കൾക്ക് അവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു ചെറുവീഡിയോയും ഫേസ്ബുക്ക് നിർമിച്ചുനല്‍കി. ഉപയോക്താക്കൾക്ക് അതിൽ എഡിറ്റ് ചെയ്യാനും അവസരമുണ്ടായിരുന്നു.
ലോകത്തെ ഒരോരുത്തരിലേക്കും അടുപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. ഇതിന് നിങ്ങളോടൊപ്പം സഞ്ചരിക്കാനായതിൽ അഭിമാനിക്കുന്നുവെന്ന് ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സുക്കർബെർഗ് ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു. 2004 ഫെബ്രുവരി നാലിനാണ് മാർക്ക് സുക്കർബെർഗും എഡ്വേർഡോ സാവെറിൻ, ആൻഡ്രൂ മക്കല്ലം, ഡസ്റ്റിൻ മോസ്കോവിറ്റ്സ്, ക്രിസ് ഹ്യൂഗ്സ് എന്നീ സുഹൃത്തുക്കളും ചേർന്ന് ഫേസ്ബുക്ക് എന്ന വെബ്സൈറ്റ് ആരംഭിച്ചത്.
എന്നാൽ, വീഡിയോ പ്ലേ ചെയ്യാൻ ശ്രമിക്കുന്പോ ൾ ഫോണുകൾ ഹാങ്് ആകുന്നുവെന്ന് വ്യാപക പരാതി ഉയരുകയും ചെയ്തു.
ഫേസ്ബുക്ക് @ 200 കോടി
12:00 AM Jun 29, 2017 | Deepika.com