സിയൂൾ: ഇംപീച്ചുചെയ്യപ്പെട്ട മുൻ ദക്ഷിണകൊറിയൻ വനിതാ പ്രസിഡന്റ് പാർക് ഗ്യൂൻഹൈയെയും അവരുടെ ഇന്റലിജൻസ് മേധാവിയെയും വധിക്കാൻ ഉത്തരകൊറിയ സ്റ്റാൻഡിംഗ് ഓർഡർ പുറപ്പെടുവിച്ചു.
പാർക് പ്രസിഡന്റായിരുന്ന അവസരത്തിൽ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിനെത്തുടർന്നാണിത്. കിംജോംഗ് ഉന്നിനെ വധിക്കാനും അവിടത്തെ ഭരണം അട്ടിമറിക്കാനും നിർദേശിക്കുന്ന രേഖയിൽ പാർക് 2015ൽ ഒപ്പുവച്ചിരുന്നതായി ജാപ്പനീസ് പത്രം അസാഹി ഷിംബുൺ ഈയിടെ റിപ്പോർട്ടു ചെയ്തിരുന്നു.
പാർക് ഗ്യൂൻഹൈയെ വധിക്കുമെന്ന് ഉത്തരകൊറിയ
12:00 AM Jun 29, 2017 | Deepika.com