പാരീസ്: യുദ്ധവിമാനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ ഫ്രഞ്ച് വ്യോമസേനാ ആക്ടിംഗ് മേധാവി ജനറൽ റിച്ചാർഡ് റിബൂളിനെതിരേ അന്വേഷണം ആരംഭിച്ചു.
വ്യോമസേനയുടെ പൈലറ്റ് പരിശീലന കേന്ദ്രത്തിന്റെ ഉപയോഗത്തിനായി വിട്ടുകൊടുത്തിരുന്ന ആൽഫാ ജെറ്റ് യുദ്ധവിമാനത്തിലാണ് ഇദ്ദേഹം വാരാന്തങ്ങളിൽ സ്വന്തം എസ്റ്റേറ്റിലേക്കു പോയിരുന്നത്. ബോർഡോക്സിലെ വ്യോമകേന്ദ്രത്തിൽ നിന്ന് 375 മൈൽ അകലെയാണ് എസ്റ്റേറ്റ്. 2016 ഓഗസ്റ്റു മുതൽ മിക്ക വാരാന്തങ്ങളിലും ഇപ്രകാരം വിമാനം ഉപയോഗിച്ചു. സത്വര അന്വേഷണം നടത്തി നടപടിയെടുക്കാൻ ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറൻസ് പാർലിയാണ് ഉത്തരവിട്ടത്.
യുദ്ധവിമാനത്തിൽ ഊരുചുറ്റൽ: ഫ്രഞ്ച് ജനറലിനെതിരേ അന്വേഷണം
12:00 AM Jun 29, 2017 | Deepika.com