തൃശൂർ: ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ "ഷോപ്പ് ആൻഡ് വിൻ' ഓഫർ സമ്മാനപദ്ധതിയുടെ കേരളത്തിലെ ആദ്യനറുക്കെടുപ്പ് മാൾ ഓഫ് ജോയിയിൽ രാഷ്ട്രീയ - സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് നിർവഹിച്ചു.
ജോയ് ആലുക്കാസ് ഒൗട്ട്ലെറ്റുകളിൽനിന്നു പർച്ചേസ് ചെയ്യുന്ന ഭാഗ്യശാലികളായ ഉപയോക്താക്കളെ 60 ദിവസങ്ങളിലായി കാത്തിരിക്കുന്നത് 60 കിലോഗ്രാം സ്വർണമാണ്.
ഇന്ത്യ, യുഎഇ, ബഹ്റിൻ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, സിംഗപ്പൂർ, മലേഷ്യ, യുഎസ്എ, യുകെ എന്നിവിടങ്ങളിലെ ജോയ് ആലുക്കാസ് ഒൗട്ട്ലെറ്റുകളിൽ ഈ ഓഫർ ലഭ്യമാണ്.
കേരളത്തിൽ ജോയ് ആലുക്കാസിൽനിന്ന് 10,000 രൂപയ്ക്ക് ഡയമണ്ട് ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്പോൾ രണ്ടു സമ്മാന ക്കൂപ്പണുകളും 10,000 രൂപയ്ക്കു സ്വർണാഭരണങ്ങൾ വാങ്ങുന്പോൾ ഒരു കൂപ്പണും ലഭിക്കും. കൂടാതെ മാൾ ഓഫ് ജോയിയിൽനിന്നുള്ള 1,000 രൂപയുടെ ഓരോ പർച്ചേസിനോടൊപ്പവും ജോളി സിൽക്സിൽനിന്നു 1000 രൂപയ്ക്ക് വസ്ത്രങ്ങൾ വാങ്ങുന്പോഴും ഒരു സമ്മാനക്കൂപ്പണ്‍ സ്വന്തമാക്കാം. ഓഗസ്റ്റ് ആറുവരെയാണ് സമ്മാനപദ്ധതി.
ജോയ് ആലുക്കാസ് ഷോപ്പ് ആൻഡ് വിൻ ഓഫർ: ആദ്യനറുക്കെടുപ്പു നടത്തി
12:27 AM Jun 27, 2017 | Deepika.com