ജിഎം ഡീലർമാർ സമരത്തിന്
12:27 AM Jun 27, 2017 | Deepika.com
ന്യൂഡൽഹി: രാജ്യത്തെ ജനറൽ മോട്ടേഴ്സിന്റെ ഡീലർമാർ സമരത്തിന്. ഡൽഹി ജന്തർമന്തറിൽ ഇന്ന് സൂചനാ ധർണ നടത്താനാണ് ഡീലർമാരുടെ തീരുമാനം. 96 ഡീലർമാരാണ് സമരത്തിനിറങ്ങുന്നത്. രാജ്യമൊട്ടാകെ 140 ഷോറൂമുകൾ ഈ ഡീലർമാരുടെ ഉടമസ്ഥതയിലുണ്ട്. ആകെ നിക്ഷേപത്തിന്റെ 12 ശതമാനം നഷ്ടപരിഹാരം മാത്രം നല്കാമെന്നാണ് ജനറൽ മോട്ടോഴ്സിന്റെ വാഗ്ദാനം. ഇതാണ് സമരത്തിനിറങ്ങാൻ ഡീലർമാരെ പ്രേരിപ്പിച്ചത്.