ടൂറിസ്റ്റ് ബോട്ട് മുങ്ങി ഒന്പതു മരണം
12:27 AM Jun 27, 2017 | Deepika.com
ഗുഡാപെ: കൊളംബിയയിലെ ഗുഡാപെ നഗരത്തിലെ എൽപെനോൾ തടാകത്തിൽ ടൂറിസ്റ്റ് ബോട്ട് മുങ്ങി ഒന്പതുപേർ മരിച്ചു. 28 പേരെ കാണാതായി. ബോട്ടിൽ ഉണ്ടായിരുന്ന 170 പേരിൽ മിക്കവരെയും മറ്റു ബോട്ടുകാർ രക്ഷപ്പെടുത്തി.നാലു നില ബോട്ടിന്റെ ഏറ്റവും താഴെയുള്ള രണ്ടുനിലകളിൽ യാത്രക്കാർ തിക്കിത്തിരക്കി. ഇതോടെ ബാലൻസ് തെറ്റി ബോട്ടു മറിയുകയായിരുന്നുവെന്നു പറയപ്പെടുന്നു.