ബെയ്ജിംഗ്: സിക്കിമിലെ നാഥു-ലാ തുരങ്കത്തിലൂടെ കൈലാസ് മാനസസരോവറിലേക്കു യാത്രചെയ്യാൻ ശ്രമിച്ച 47 ഇന്ത്യൻ തീർഥാടകരെ തടഞ്ഞ സംഭവത്തിൽ ഇന്ത്യയുമായി ചർച്ച നടത്തുകയാണെന്നു ചൈന.
ലഭ്യമായ വിവരങ്ങളനുസരിച്ച് രണ്ടു സർക്കാരുകളും ഇക്കാര്യം ചർച്ചചെയ്തുവരികയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഗെൻ സുഹാംഗ് പറഞ്ഞു.
ഇന്ത്യ-ചൈന അതിർത്തിയിൽ തീർഥാടകരെ തടഞ്ഞത് മണ്ണിടിച്ചിൽ പോലുള്ള പ്രശ്നങ്ങൾ മൂലമാണോ എന്ന് അദ്ദേഹം വ്യക്തമാക്കിയതുമില്ല.
മാനസസരോവർ: ഇന്ത്യൻ തീർഥാടകരെ തടഞ്ഞു
12:07 AM Jun 27, 2017 | Deepika.com