ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ കനത്ത മഴയിൽ വൻ മലയിടിഞ്ഞുവീണ് 141 പേരെ കാണാതായി അൻപതോളം വീടുകൾ തകർന്നു.
ടിബറ്റുമായി അതിർത്തി പങ്കിടുന്ന സിൻമോ ഗ്രാമത്തിൽ ഇന്നലെ രാവിലെ ആറിനായിരുന്നു സംഭവം. മലയിടിഞ്ഞതിനെത്തുടർന്ന് താഴ്വാരത്തെ നദിയുടെ ഗതി രണ്ടു കിലോമീറ്ററോളം മാറിയൊഴുകുകയാണ്.
ഹുബെയ് പ്രവിശ്യയിൽ ജനുവരിയിലുണ്ടായ മണ്ണിടിച്ചിലിൽ 12 പേരാണു മരിച്ചത്.
ചൈനയിൽ മണ്ണിടിച്ചിൽ; 141 പേരെ കാണാതായി
12:36 AM Jun 25, 2017 | Deepika.com