തൃശൂർ: കല്യാണ്‍ ജ്വല്ലേഴ്സ് ആഗോളതലത്തിൽ നടത്തിയ ‘ഷോപ്പ് ആൻഡ് വിൻ’ പ്രചാരണപരിപാടിയിലെ ഒൗഡി എ ത്രീ കാർ വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യയിലും യുഎഇയിലും ഖത്തറിലും കുവൈത്തിലും നടന്ന നറുക്കെടുപ്പുകളിലാണു വിജയികളെ കണ്ടെത്തിയത്. നറുക്കെടുപ്പിൽ 30 പേരെ തെരഞ്ഞെടുത്തപ്പോൾ ഇന്ത്യയിൽനിന്നു 15 പേരും ഖത്തറിൽനിന്നു നാലുപേരും യുഎഇയിൽനിന്ന് എട്ടു പേരും കുവൈത്തിൽനിന്നു മൂന്നുപേരും വിജയികളായി.
കല്യാണ്‍ ജ്വല്ലേഴ്സിന്റെ ആഗോള പ്രചാരണ പരിപാടി ഏപ്രിൽ പത്തിനു തുടങ്ങി ജൂണ്‍ ഒമ്പതിനാണ് അവസാനിച്ചത്. എല്ലാ വിജയികളെയും അഭിനന്ദിക്കുന്നതായി കല്യാണ്‍ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
കല്യാണ്‍ ജ്വല്ലേഴ്സ് ഷോപ്പ് ആൻഡ് വിൻ വിജയികളെ പ്രഖ്യാപിച്ചു
12:28 AM Jun 24, 2017 | Deepika.com