സിയൂൾ: ഇംപീച്ചുചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് പാർക് ഗ്യൂൻഹൈയുടെ സുഹൃത്തും അഴിമതിക്കേസിൽ പ്രതിയുമായ ചോയി സൂൺസിലിനു കോടതി മൂന്നു വർഷം തടവുശിക്ഷ നൽകി. യൂണിവേഴ്സിറ്റിയെ സ്വാധീനിച്ച് പുത്രിക്ക് അനർഹമായ ആനുകൂല്യങ്ങൾ നേടിയ കേസിലാണു ചോയിയെ ശിക്ഷിച്ചത്.
ചോയിയുടെ പുത്രിയുടെ ഹൈസ്കൂൾ ഡിപ്ളോമ കോടതി റദ്ദാക്കി.പാർക്കുമായുള്ള ബന്ധം ദുരുപയോഗിച്ച് വൻകിട കന്പനികളിൽനിന്നു പണം തട്ടിയെടുത്ത കേസിന്റെ വിചാരണ നടക്കുന്നതേയുള്ളു. സർക്കാരിൽ ഒരു പദവിയുമില്ലാത്ത ചോയിക്ക് ഔദ്യോഗിക ഫയലുകൾ ലഭ്യമാക്കിയതിനു പാർക്കിനെതിരേയും കേസുണ്ട്.
ചോയിക്കു മൂന്നുവർഷം തടവ്
12:28 AM Jun 24, 2017 | Deepika.com