ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചെന്ന് യുഎസ്
12:28 AM Jun 24, 2017 | Deepika.com
വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചെന്നു യുഎസ്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണമെന്നാണ് വിലയിരുത്തൽ. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ യുഎസ് തയാറായില്ല. ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങളിൽ നിയന്ത്രണമേർപ്പെടുത്താൻ യുഎസ് ചൈനയുടെമേൽ സമ്മർദം ചെലുത്തിയതിനു പിന്നാലെയാണ് മിസൈൽ പരീക്ഷണത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.