ഇസ്ലാമാബാദ്: പാക് സൈനിക കോടതി വധശിക്ഷയ്ക്കുവിധിച്ച ഇന്ത്യൻ നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവ് പാക് സൈനിക മേധാവിക്കു ദയാഹർജി നല്കി. പാക് സൈനിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. കുൽഭൂഷന്റെ വധശിക്ഷ നേരത്തേ അന്താരാഷ്ട്ര കോടതി (ഐസിജെ) സ്റ്റേ ചെയ്തിരുന്നു.
തീവ്രവാദ, വിധ്വംസക പ്രവർത്തനങ്ങൾ ചെയ്തതായി സമ്മതിച്ച ജാദവ്, അദ്ദേഹത്തിന്റെ പിഴവുകൾക്ക് മാപ്പപേഷിച്ച് സൈനിക മേധാവി ജനറൽ ഖമർ ജാദവ് ബജ്വയ്ക്ക് ദയാഹർജി നല്കിയതായി പാക്കിസ്ഥാൻ സൈന്യത്തിന്റെ ഇന്റർ-സർവീസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) പ്രസ്താവനയിലൂടെ അറിയിച്ചു.
കുൽഭൂഷൺ പാക് സൈനിക മേധാവിക്കു ദയാഹർജി നല്കി
12:48 AM Jun 23, 2017 | Deepika.com