വാഷിംഗ്ടൺ: മെക്സിക്കോയിൽനിന്നുള്ള കുടിയേറ്റക്കാരെ തടയുന്നതിനു യുഎസ്-മെക്സിക്കൻ അതിർത്തിയിൽ നിർമിക്കുന്ന മതിൽ ലാഭകരമാക്കാനുള്ള പുതിയ ആശയവുമായി ഡോണൾഡ് ട്രംപ്. മതിലിൽ സോളാർ പാനലുകൾ ഘടിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും മതിലിന്റെ നിർമാണച്ചെലവ് ഈ രീതിയിൽ കണ്ടെത്താമെന്നുമാണു ട്രംപിന്റെ നിർദേശം.
മതിൽ നിർമിക്കുന്ന കാര്യത്തിൽ മാറ്റമില്ലെന്ന് അയോവയിൽ നടത്തിയ യോഗത്തിൽ ട്രംപ് വ്യക്തമാക്കി. പുതിയ ആശയത്തിന്റെ ക്രെഡിറ്റ് ട്രംപ് അവകാശപ്പെട്ടെങ്കിലും ടോം ഗ്ലീസൻ എന്ന കോൺട്രാക്ടർ സമർപ്പിച്ച നിർദേശത്തിൽ സോളാർ പാനലിന്റെ കാര്യം പറയുന്നുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
മതിൽ പണിയുമെന്നും ഇതിന്റെ ചെലവ് മെക്സിക്കോയിൽനിന്ന് ഈടാക്കുമെന്നും തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ ട്രംപ് പറഞ്ഞിരുന്നു.
‘സോളാർ മതിലു'മായി ട്രംപ്
12:48 AM Jun 23, 2017 | Deepika.com