കൊച്ചി: റംസാൻ പ്രമാണിച്ച് എം ഫോണ് എക്സ്ചേഞ്ച് ഓഫറുകൾ അവതരിപ്പിച്ചു. ഓഫറുകൾ ഇന്ന് ആരംഭിക്കും. കേന്ദ്രസർക്കാരിന്റെ പുതിയ നികുതി പരിഷ്കാരം (ജിഎസ്ടി) നിലവിൽ വരുന്നതിനുമുന്പ് ഉപയോക്താക്കൾക്ക് പരമാവധി സൗജന്യങ്ങൾ കിട്ടുന്ന രീതിയിലാണ് എം ഫോണിന്റെ പുതിയ ഓഫർ. മറ്റു ബ്രാൻഡുകൾ ഉപയോഗിക്കുന്നവർക്ക് അവരുടെ പഴയ ഫോണുകൾ നല്കി എക്സ്ചേഞ്ച് ഓഫറിലൂടെ എം ഫോണ് സ്വന്തമാക്കാനുള്ള അവസരമാണ് ഓഫറിലൂടെ നല്കുന്നത്.
കൂടാതെ ഓരോ പഴയ സ്മാർട്ഫോണിനും കന്പനി 5,000 രൂപ വരെ ഉപയോക്താവിന് നല്കുന്നു. ഇപ്പോൾ പഴയ ഫോണുകൾക്ക് റീടെയിൽ ഷോപ്പുകൾ വഴി ലഭിക്കുന്ന വിലയ്ക്ക് പുറമെയാണ് ഈ ഓഫർ. കേരളത്തിലെ 1200ലധികം മൊബൈൽ റീടെയ്ൽ ഷോപ്പുകളുമായി സഹകരിച്ചാണ് എം ഫോണ് ഈ ഓഫർ നല്കുന്നത്.
ഓഫർ പ്രാബല്യത്തിൽ വരുന്പോൾ നല്ലൊരു ശതമാനം മലയാളി ഉപയോക്താക്കൾ എംഫോണ് ഉപയോഗിച്ചു തുടങ്ങുമെന്നാണ് കന്പനിയുടെ കണക്കുകൂട്ടൽ. നിലവിൽ മൂന്നു എം ഫോണ് മോഡലുകളാണ് വിപണിയിലുള്ളത്. ഓരോ മോഡലുകൾക്കും ഈ ഓഫർ ബാധകമാണെന്ന് കന്പനി അധികൃതർ പറഞ്ഞു. ഇതാദ്യമായിട്ടാണ് ഒരു സ്മാർട്ട്ഫോണ് കന്പനി ഇത്രയും വലിയ ഓഫർ പ്രഖ്യാപിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. 28,999 രൂപ വിലയുള്ള എംഫോണ് 8, 24999 രൂപയുടെ എം ഫോണ് 7 പ്ലസ്, 17999 രൂപയുടെ എംഫോണ് 6 എന്നീ ഫോണുകൾക്ക് എക്സ്ചേഞ്ച് ഓഫറിൽ ഗണ്യമായ വിലക്കുറവ് ലഭിക്കും.
റംസാൻ എക്സ്ചേഞ്ച് ഓഫറുകളുമായി എംഫോണ്
12:35 AM Jun 23, 2017 | Deepika.com