ന്യൂഡൽഹി: ഇന്ത്യയിലെ സ്ത്രീകളുടെ സംരക്ഷണത്തിന് പുതിയ ടൂൾ ഫേസ്ബുക്ക് ആവിഷ്കരിച്ചു. സ്ത്രീകളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും വിതരണം ചെയ്യുന്നതും തടയുന്നതിനുവേണ്ടിയാണ് പുതിയ ടൂൾ രൂപകല്പന ചെയ്തതെന്ന് ഫേസ്ബുക്ക് പ്രൊഡക്ട് മാനേജർ ആരതി സോമൻ പറഞ്ഞു.
ഇതനുസരിച്ച് സ്ത്രീകൾക്ക് പ്രൊഫൈൽ പിക്ചർ ഗാർഡ് തെരഞ്ഞെടുക്കാൻ കഴിയും. അതോടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനോ ഷെയർ ചെയ്യാനോ മെസേജ് ആയി അയയ്ക്കാനോ കഴിയില്ല. സുഹൃത്തുക്കളല്ലാത്തവർക്ക് ചിത്രം ടാഗ് ചെയ്യാനും കഴിയില്ല. പ്രൊഫൈൽ ചിത്രത്തിന്റെ സ്ക്രീൻഷോട്ട് എടുക്കുന്നതും നിർജീവമാക്കിയിട്ടു ണ്ടെന്ന് ആരതി സോമൻ അവകാശപ്പെട്ടു. ഇപ്പോൾ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്.
ഫേസ്ബുക്കിൽ പുതിയ ടൂൾ
12:35 AM Jun 23, 2017 | Deepika.com