പാരീസ്: നീതിന്യായ വകുപ്പുമന്ത്രി ഫ്രാൻസ്വാ ബെയുറിന്റെ രാജിയോടെ ഫ്രാൻസിലെ മാക്രോൺ കാബിനറ്റിൽനിന്നു രണ്ടുദിവസത്തിനുള്ളിൽ രാജിവച്ച മന്ത്രിമാരുടെ എണ്ണം നാലായി. മാക്രോണിന്റെ എൻ മാർഷേ പാർട്ടിയുടെ സഖ്യകക്ഷിയായ മോഡം പാർട്ടിക്കാരനാണ് ബെയുർ.
മോഡം പാർട്ടിക്കാരായ പ്രതിരോധമന്ത്രി സിൽവിയും യൂറോപ്യൻ അഫയേഴ്സ് മന്ത്രി മരിയല്ലെ ഡെ സാർനെസും നേരത്തെ രാജിവച്ചു. യൂറോപ്യൻ യൂണിയനിൽനിന്നു കിട്ടിയ ഫണ്ട് മോഡം പാർട്ടി ചെലവഴിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തെത്തുടർന്നാണു മന്ത്രിമാർ രാജിവച്ചത്. മറ്റൊരു കേസിൽ ആരോപണവിധേയനായ മന്ത്രി റിച്ചാർഡ് ഫെറാൻഡ് തിങ്കളാഴ്ച രാജിവച്ചിരുന്നു. മന്ത്രിസഭാ അഴിച്ചുപണിക്കു പ്രസിഡന്റ് മാക്രോൺ തയാറെടുക്കുന്പോഴാണ് നാലുപേരുടെ രാജി.
ഫ്രാൻസിൽ നാലു മന്ത്രിമാർ രാജിവച്ചു
12:51 AM Jun 22, 2017 | Deepika.com