ഫിലിപ്പ് രാജകുമാരൻ ആശുപത്രിയിൽ
12:51 AM Jun 22, 2017 | Deepika.com
ലണ്ടൻ: എലിസബത്ത് രാജ്ഞി യുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരനെ കിംഗ് എഡ്വേർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധയെത്തുടർന്നു മുൻകരുതൽ എന്ന നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നു ബക്കിംഗാം കൊട്ടാരത്തിൽനിന്നു പുറപ്പെടുവിച്ച അറിയിപ്പിൽ പറഞ്ഞു. 96 കാരനായ ഫിലിപ്പ് രാജകുമാരനു പകരം ഇത്തവണ പാർലമെന്റ സമ്മേളനത്തിൽ രാജ്ഞിയെ അനുഗമിക്കുന്നത് പ്രിൻസ് ഓഫ് വെയ്ൽസ് ആയിരിക്കും.