എട്ട് അഫ്ഗാൻ ഗാർഡുകളെ താലിബാൻ കൊലപ്പെടുത്തി
12:10 AM Jun 21, 2017 | Deepika.com
കാബൂൾ: ബാഗ്രാം യുഎസ് സൈനികത്താവളത്തിലെ എട്ട് അഫ്ഗാൻ ഗാർഡുകളെ താലിബാൻ ഭീകരർ വധിച്ചു. രണ്ടു ഗാർഡുകൾക്കു പരിക്കേറ്റിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ യുഎസിന്റെ മുഖ്യ സൈനികത്താവളമാണ് ബാഗ്രാം എയർഫീൽഡ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാൻ വക്താവ് സബീബുള്ള മുജാഹിദ് പ്രസ്താവന പുറപ്പെടുവിച്ചു.