കാർബോംബ്: സോമാലിയയിൽ 15 പേർ കൊല്ലപ്പെട്ടു
12:10 AM Jun 21, 2017 | Deepika.com
മൊഗാദിഷു: സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ ചാവേർ ഭടൻ നടത്തിയ കാർബോംബ് സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം അൽഷബാബ് ഭീകരഗ്രൂപ്പ് ഏറ്റെടുത്തു. ഒരാഴ്ച മുന്പ് അൽഷബാബ് ഇവിടെ ഹോട്ടലിൽ നടത്തിയ മറ്റൊരു ആക്രമണത്തിൽ 31 പേർക്കു ജീവഹാനി നേരിട്ടിരുന്നു.