അന്താരാഷ്ട്ര കോടതിയിലേക്കു ഭണ്ഡാരി വീണ്ടും
12:10 AM Jun 21, 2017 | Deepika.com
യുഎൻ: അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്കു ജസ്റ്റീസ് ദൽവീർ ഭണ്ഡാരിയെ ഇന്ത്യ വീണ്ടും നാമനിർദേശം ചെയ്തു. 2012ൽ യുഎൻ കോടതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഭണ്ഡാരിയുടെ കാലാവധി അടുത്ത വർഷം ഫെബ്രുവരിയിൽ അവസാനിക്കാനിരിക്കെയാണുവീണ്ടും നിർദേശിക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയെ ഗുട്ടറസിന് ഇന്ത്യ അറിയിപ്പു നൽകിയത്. സുപ്രീംകോടതി ജഡ്ജിയായിരുന്ന ഭണ്ഡാരി 20 വർഷത്തിലധികം മേൽക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.