ബംഗളൂരു: ഒരു ജോലി കണ്ടെത്തി സ്വന്തം കാലിൽ നിൽക്കാനാഗ്രഹിക്കുന്ന ഇന്ത്യൻ വനിതകളുടെ സ്വപ്നഭൂമിയായി മാറുകയാണ് ബംഗളൂരു. ടീംലീസ് അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ജോലിചെയ്യുന്ന സ്ത്രീകളുടെ ഇഷ്ടനഗരം ബംഗളൂരുവാണെന്ന കണ്ടത്തൽ. തുല്യജോലിക്ക് പുരുഷനും സ്ത്രീക്കും തുല്യവേതനം കിട്ടുന്ന അപൂർവം ഇന്ത്യൻ നഗരങ്ങളിൽ ഒന്നാണ് ബംഗളൂരു. ഇതുതന്നെയാണ് ബംഗളൂരുവിനെ സ്ത്രീകളുടെ പ്രിയപ്പെട്ട നഗരമാക്കുന്നത്.
അന്താരാഷ്ട്ര കന്പനികളുടെയും ഐടി പാർക്കുകളുടെയും വരവോടെ ബംഗളൂരു നഗരത്തിലെ ജീവിതനിലവാരത്തിലും ഉയർച്ചയുണ്ടായി. ഇതും സ്ത്രീകളെ ഇങ്ങോട്ട് ആകർഷിക്കുന്നു.
പ്രതിവർഷം നിരവധി അന്താരാഷ്ട്ര കന്പനികളാണ് ബംഗളൂരുവിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഇവിടെയൊക്കെ ലിംഗവ്യത്യാസമില്ലാതെ ആളുകളുടെ കഴിവും പ്രവർത്തനവും അനുസരിച്ചാണ് ശന്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത്. ഇന്ത്യയിൽ മറ്റു നഗരങ്ങളേക്കാൾ ശന്പളം കിട്ടുന്നതും ബംഗളൂരുവിലാണ്. സ്ത്രീകൾക്ക് ഉയർന്ന ശന്പളം നല്കുന്ന രണ്ടാമത്തെ നഗരം പൂനയും മൂന്നാം സ്ഥാനത്ത് മുംബൈയും നാലാം സ്ഥാനത്ത് ഹൈദരാബാദുമാണ്. അഹമ്മദാബാദും കോൽക്കത്തയുമാണ് സ്ത്രീകള്‍ക്ക് ഏറ്റവും കുറച്ചു ശന്പളം നല്കുന്ന നഗരങ്ങൾ.
ബംഗളൂരു സ്ത്രീസൗഹൃദ നഗരമെന്നു റിപ്പോർട്ട്
11:00 PM Jun 19, 2017 | Deepika.com