തൃശൂർ: ഇന്ത്യയിൽ നിർമിക്കുന്ന ജീപ്പ് "കോമ്പസ്’ വാഹനത്തിന്റെ ഡിസ്പ്ലേ ഇന്നു വൈകുന്നേരം അഞ്ചിനു ഹൈസണ്‍ ഗ്രൂപ്പ് ചെയർമാൻ ടി.പി. ഹൈദ്രുഹാജി ഉദ്ഘാടനം ചെയ്യും. ഫിയറ്റിന്റെ രഞ്ചൻഗാവിലുള്ള നിർമാണശാലയിൽനിന്ന് ഓഗസ്റ്റിൽ വാഹനം വിപണിയിലിറങ്ങും. കുട്ടനെല്ലൂർ ഹൈസണ്‍ എഫ്സിഎ ആണ് തൃശൂരിലെ വ്യാപാരികൾ. വാഹനത്തിന്റെ ബുക്കിംഗ് തുടങ്ങിയതായി അഡ്മിനിസ്ട്രേഷൻ മാനേജർ ഇ. ശശിധരൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഓട്ടോമാറ്റിക് മോഡൽ താമസിയാതെ വിപണിയിലെത്തും. 18-22 ലക്ഷം രൂപയാണ് ഏകദേശവില.
ജനറൽ മാനേജർ എം.എൽ. ലിതിൻ, ബ്രാഞ്ച് മാനേജർ എൻ.എം. നിഷാദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഇന്ത്യൻ നിർമിത ജീപ്പ് "കോമ്പസ്' വിപണിയിലേക്ക്
11:00 PM Jun 19, 2017 | Deepika.com