പാരീസ്: പാരീസിൽ ഷാംസ് എലീസിയിൽ സ്ഫോടകവസ്തു നിറച്ച കാർ പോലീ്സ് വാനിനു നേർക്ക് അക്രമി ഓടിച്ചുകയറ്റി. ഇതെത്തുടർന്ന് വൻ സ്ഫോടനമുണ്ടാവുകയും കാറിനു തീപിടിക്കുകയും ചെയ്തു. കാർ ഡ്രൈവർ കൊല്ലപ്പെട്ടു.
ഇതു ഭീകരാക്രമണമെന്നു കണക്കാക്കി അന്വേഷണം തുടങ്ങിയെന്നു പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. കലാഷ്നിക്കോവ് റൈഫിൾ, പെട്രോൾനിറച്ച കുപ്പികൾ, കൈത്തോക്ക് എന്നിവയും കാറിലുണ്ടായിരുന്നുവെന്നു പോവീസ് പറഞ്ഞു.
പാരീസിലും ഭീകരാക്രമണം
10:58 PM Jun 19, 2017 | Deepika.com