അഫ്ഗാനിസ്ഥാനിൽബോംബാക്രമണം;അഞ്ച് പോലീസുകാർകൊല്ലപ്പെട്ടു
11:34 PM Jun 18, 2017 | Deepika.com
കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഹർദെസ് നഗരത്തിൽ പോലീസ് ഹെഡ് ക്വാർട്ടേഴ്സിനു സമീപമുണ്ടായ ചാവേർ ബോംബാക്രമണത്തിലും വെടിവയ്പിലും അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു. പതിനഞ്ച് പോലീസുകാർക്കു പരിക്കേറ്റു. ആക്രമണത്തിൽ അഞ്ച് സിവിലിയൻമാർക്കും പരിക്കേറ്റു. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു ആക്രമണം.