നാവികരുടെ മൃതദേഹങ്ങൾകണ്ടെടുത്തു
11:34 PM Jun 18, 2017 | Deepika.com
ടോക്കിയോ: യുഎസ്എസ് എന്ന അമേരിക്കൻ നാവികസേനാ കപ്പലും ഫിലിപ്പീൻസ് കണ്ടെയ്നർ കപ്പലും കൂട്ടിയിടിച്ചു കാണാതായ ഏഴ് യുഎസ് നാവികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അമേരിക്കൻ നാവികക്കപ്പലായ ഫിറ്റസ്ജെറാൾഡും ഫിലിപ്പീൻസിന്റെ എസിഎക്സ് ക്രിസ്റ്റൽ എന്ന ചരക്കുകപ്പലും തമ്മിൽ ജപ്പാനിലെ യോകോസുകയിൽ കഴിഞ്ഞദിവസം കൂട്ടിയിടിച്ചതിനെത്തുടർന്നാണു നാവികരെ കാണാതായത്. മൃതദേഹങ്ങൾ കപ്പലിൽ വെള്ളം കയറിയ ഭാഗത്താണു കണ്ടെത്തിയത്.