മുംബൈ: ടാറ്റാ മോട്ടോഴ്സിൽ ടാറ്റാ സ്റ്റീലിനുള്ള ഓഹരികൾ മാതൃകമ്പനിയായ ടാറ്റാ സൺസ് ഏറ്റെടുക്കും. ഈ മാസം 23നു ശേഷം കൈമാറ്റമുണ്ടായേക്കും. 8.36 കോടി ഓഹരികളാണ് ടാറ്റാ സൺസ് ഏറ്റെടുക്കുക. ഏറ്റെടുക്കൽ ദിനത്തിലെ വില വച്ചായിരിക്കും ഏറ്റെടുക്കലെന്നാണ് സൂചന. വെള്ളിയാഴ്ച ഓഹരിവിപണി വ്യാപാരം അവസാനിപ്പിക്കുന്പോൾ 455.75 രൂപയാണ് ടാറ്റാ മോട്ടോഴ്സിന്റെ ഓഹരിക്ക്.
മാർച്ചിലെ കണക്കനുസരിച്ച് ടാറ്റാ സൺസിന് 28.71 ശതമാനവും ടാറ്റാ സ്റ്റീലിന് 2.9 ശതമാനവും ഓഹരികളാണ് ടാറ്റാ മോട്ടോഴ്സിലുള്ളത്.
ടാറ്റാ മോട്ടോഴ്സിൽ ടാറ്റാ സ്റ്റീലിനുള്ള ഓഹരികൾ ടാറ്റാ സൺസ് ഏറ്റെടുക്കും
11:59 PM Jun 17, 2017 | Deepika.com