വാഷിംഗ്ടൺ ഡിസി: എഫ്ബിഐ മേധാവി ജെയിംസ് കോമിയെ ഡിസ്മിസ് ചെയ്തതിന്റെ പേരിൽ തനിക്കെതിരേ അന്വേഷണം നടക്കുന്നതായി യുഎസ് പ്രസിഡന്റ് ട്രംപ് സ്ഥിരീകരിച്ചു.
എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിയെ പുറത്താക്കിയതിന്റെ പേരിൽ, പുറത്താക്കാൻ നിർദേശിച്ചയാൾ തന്നെ തനിക്ക് എതിരേ അന്വേഷണം തുടങ്ങിയിരിക്കുകയാണെന്നു ട്രംപ് ട്വീറ്റു ചെയ്തു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്ന മുൻ എഫ്ബിഐ ഡയറക്ടറും സ്പെഷൽ കൗൺസലുമായ റോബർട്ട് മ്യുള്ളർ ട്രംപിനെതിരേയും അന്വേഷണം തുടങ്ങിയതായി വാഷിംഗ്ടൺ പോസ്റ്റ് കഴിഞ്ഞദിവസം റിപ്പോർട്ടു ചെയ്തിരുന്നു.
നിയമം നടപ്പാക്കുന്നതിൽ ട്രംപ് തടസം നിന്നോ എന്ന കാര്യമാണ് അന്വേഷിക്കുന്നത്. കോമി നേരത്തെ നൽകിയ മൊഴിയിൽ ഇത്തരമൊരു സൂചന നൽകിയിരുന്നു.
തനിക്കെതിരേ അന്വേഷണം ഉണ്ടെന്നു ട്രംപിന്റെ സ്ഥിരീകരണം
12:29 AM Jun 17, 2017 | Deepika.com