കിഴക്കന്പലം: അമേരിക്കയിലെ പ്രമുഖ വസ്ത്രനിർമാണ വിതരണക്കാരായ ടോയ്സ് സാറാസിന്റെ 2016 ലെ ബെസ്റ്റ് വെൻഡർ അവാർഡ് കിറ്റെക്സ് ഗാർമെന്റ്സിന്. മൂന്നാംതവണയാണ് കിറ്റെക്സിന് ഈ അവാർഡ് ലഭിക്കുന്നത്.
അമേരിക്കയിലെ ന്യൂജഴ്സിയിൽ നടന്ന ചടങ്ങിൽ ടോയ്സ് സാറാസ് വൈസ് പ്രസിഡന്റ് ലോറ ബെൻസനിൽനിന്ന് കിറ്റെക്സ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബ് അവാർഡ് ഏറ്റുവാങ്ങി. കിറ്റെക്സ് യുഎസ്എ വൈസ് പ്രസിഡന്റ് ഡോണി ഹോഡ്ജ്, ടോയ്സ് സാറാസ് സീനിയർ ഡയറക്ടർ എൻ.ജി. ഷെർലി, ടോയ്സ് സാറാസ് എക്സിക്യൂട്ടീവ് ഡയറക്ടർ എലിസബത്ത് മേലീസ് എന്നിവർ പങ്കെടുത്തു.
കിറ്റെക്സിനു ബെസ്റ്റ് വെൻഡർ അവാർഡ്
12:23 AM Jun 17, 2017 | Deepika.com