ആറാം തലമുറ പോളോ ഈ വർഷം
12:23 AM Jun 17, 2017 | Deepika.com
ന്യൂഡൽഹി: ഏറെ ജനപ്രീതി നേടിയ പോളൊയുടെ പുതിയ പതിപ്പുമായി ഫോക്സ്വാഗണ്. പോളാ പരന്പരയിലെ ആറാം തലമുറക്കാരനായ "പോളോ 2018’ ആണ് കന്പനി പുതുതായി അവതരിപ്പിക്കുന്നത്. അഴകിലും സുരക്ഷയിലും മുൻഗാമികളെ വെല്ലുന്നതാണ് പോളോ 2018 എന്നാണ് കന്പനി അവകാശവാദം. പ്രകൃതിവാതകം ഉപയോഗിക്കാവുന്ന മോഡലും കന്പനി പുറത്തിറക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ യൂറോപ്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.