വാണിജ്യകമ്മി കുതിച്ചുകയറി
12:23 AM Jun 16, 2017 | Deepika.com
ന്യൂഡൽഹി: മേയ് മാസത്തിൽ ഇന്ത്യയുടെ വാണിജ്യ കമ്മി കുതിച്ചുകയറി. 30 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കമ്മിയാണു മേയിൽ. സ്വർണ ഇറക്കുമതിയിലെ വർധനയാണു കമ്മി 1384 കോടി ഡോളറായി വളരാൻ കാരണം. മേയിൽ കയറ്റുമതി 8.34 ശതമാനം വർധിച്ച് 2400 കോടി ഡോളറായി. ഇറക്കുമതി 33 ശതമാനം കൂടി 3785 കോടി ഡോളറിലെത്തി. സ്വർണ ഇറക്കുമതിയിൽ 236 ശതമാനം വർധന ഉണ്ടായി.