ന്യൂഡൽഹി: രാജ്യത്തെ ബാങ്കിംഗ് സ്ഥാപനങ്ങളിലെത്തുന്ന കള്ളനോട്ടുകളുടെ അളവ് കൂടിയെന്ന് കേന്ദ്രസർക്കാർ റിപ്പോർട്ട്. എട്ടു വർഷത്തിനിടെ കള്ളനോട്ടുകൾ പിടിക്കപ്പെടുന്ന അവസരങ്ങൾ മൂന്നര ലക്ഷമായി ഉയർന്നു.
പൊതു, സ്വകാര്യമേഖലാ ബാങ്കുകളിലും വിദേശ ബാങ്കുകളിലും വ്യാജകറൻസികളുമായി പിടിക്കപ്പെടുന്ന അവസരങ്ങളുടെ എണ്ണമാണ് ക്രമാതീതമായി ഉയർന്നത്. 2007-08 കാലഘട്ടത്തിൽ ഇങ്ങനെ പിടിക്കപ്പെട്ട കേസുകളുടെ എണ്ണം 8,580 ആയിരുന്നെങ്കിൽ 2008-09ൽ അത് 35,730 ആയും പിന്നീട് 2014-15ൽ 3,53,837 ആയും ഉയർന്നു.
ബാങ്കുകളിലെത്തുന്ന കള്ളനോട്ടുകളുടെ എണ്ണം കൂടി
12:27 AM Jun 15, 2017 | Deepika.com