എം.എസ്.എ. കുമാർ കേരള ഏയ്ഞ്ചൽ നെറ്റ്വർക്ക് സിഇഒ
12:34 AM Jun 14, 2017 | Deepika.com
കൊച്ചി: നിക്ഷേപക സംഘടനയായ കേരളാ ഏയ്ഞ്ചൽ നെറ്റ്വർക്കിന്റെ സിഇഒ ആയി ടൈ കേരള സീനിയർ വൈസ് പ്രസിഡന്റ് എം.എസ്.എ. കുമാറിനെ തെരഞ്ഞെടുത്തു. ബിസിനസ്, സംരംഭക രംഗത്ത് പ്രതിഭകളെ വാർത്തെടുക്കുന്ന കാറ്റലിസ്റ്റ് 360ന്റെ അമരക്കാരൻ കൂടിയാണ് അദ്ദേഹം. ഏയ്ഞ്ചൽ നെറ്റ്വർക്കിന്റെ പ്രത്യേക ഭരണസമിതിയും പുതുതായി ചുമതലയേറ്റു. അജിത്ത് മൂപ്പൻ, എ.വി. ജോർജ്, ഹരികൃഷ്ണൻ നായർ, ജേക്കബ് മാത്യു, ജോണ് ചാക്കോ, രാജേഷ് നായർ, നന്ദകുമാർ, എം.എസ്.എ. കുമാർ, റോയ് വർഗീസ്, സാം സന്തോഷ്, വി.കെ. മാത്യൂ എന്നിവരാണ് ഭരണസമിതിയിലെ മെന്പർമാർ.