ബർലിൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യൻ യാത്രയുടെ ഒന്നാം ഘട്ടമായി ഇന്നലെ ജർമനിയിലെത്തി. ആറു ദിവസംകൊണ്ട് ജർമനി, ഫ്രാൻസ്, സ്പെയിൻ, റഷ്യ എന്നിവിടങ്ങളിൽ മോദി ഔദ്യോഗിക സന്ദർശനം നടത്തും.
ഇന്നലെ ജർമൻ ചാൻസലർ ആംഗല മെർക്കലുമായി മോദി ചർച്ച നടത്തി. പിന്നീട് പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയിറിനെ സന്ദർശിച്ചു. പരസ്പര സഹകരണത്തിനുള്ള രൂപരേഖ തയാറാക്കുമെന്ന് മെർക്കലുമായുള്ള കൂടിക്കാഴ്ചയ്ക്കു മുൻപ് മോദി പറഞ്ഞു.
നരേന്ദ്ര മോദി ജർമനിയിൽ
12:43 AM May 30, 2017 | Deepika.com