ലാഹോർ: ക്ലാസ് മുറി വൃത്തിയാക്കാനുള്ള നിർദേശം പാലിക്കാത്തതിന് ഒന്പതാം ക്ലാസുകാരിയെ സ്കൂളിന്റെ മൂന്നാം നിലയിൽനിന്നു തള്ളിത്താഴെയിട്ട സർക്കാർ അധ്യാപകർക്ക് എതിരേ പോലീസ് കേസ് എടുത്തു. ലാഹോറിലെ ആശുപത്രിയിൽ കഴിയുന്ന 14കാരി ഫജർ നൂറിന്റെ നില ഗുരുതരമാണ്.
ഷഹ്ദരയിലെ സിറ്റി ഗവൺമെന്റ് ഗേൾസ് സ്കൂളിലെ വിദ്യാർഥിയാണ് ഫജർ. ഈ മാസം 23നു നടന്ന സംഭവം മറച്ചുവച്ചതിന് അധികൃതർക്ക് എതിരേയും നടപടിയുണ്ട്. റഹന കൗസർ, ബുഷ്റ തുഫെയിൽ എന്നീ സീനിയർ അധ്യാപകർ വിദ്യാർഥിനിയെ തല്ലിച്ചതച്ചതിനുശേഷം മൂന്നാംനിലയിൽ എത്തിച്ചു ടെറസിൽനിന്നു തള്ളിത്താഴെയിടുകയായിരുന്നുവെന്നാണ് ആരോപണം. വകുപ്പുതല അന്വേഷണവും ആരംഭിച്ചു.
വിദ്യാർഥിനിയെ അധ്യാപകർ മൂന്നാം നിലയിൽനിന്ന് തള്ളിയിട്ടു
12:43 AM May 30, 2017 | Deepika.com