ലോസ് ആഞ്ചലസ്: ഭീകരാക്രമണം നടന്ന മാഞ്ചസ്റ്ററിൽ വീണ്ടും സംഗീതപരിപാടി നടത്തുന്നതിന് ഈയാഴ്ച തന്നെ താൻ എത്തുമെന്ന് യുഎസ് പോപ് ഗായിക അരിയാന ഗ്രാൻഡെ അറിയിച്ചു. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റർ അരീനയിൽ ഗ്രാൻഡെ നടത്തിയ സംഗീതക്കച്ചേരിയുടെ സമാപനത്തിലുണ്ടായ ഭീകരാക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയുണ്ടായി.
ആക്രമണത്തിനിരയായവരെ സഹായിക്കുന്നതിനുള്ള ഫണ്ടു സമാഹരണംകൂടി ലക്ഷ്യമിട്ടാണു വീ്ണ്ടും മാഞ്ചസ്റ്ററിലെത്തുന്നതെന്ന് 23കാരിയായ അരിയാന പറഞ്ഞു. അരീന സ്റ്റേഡിയത്തിനു പകരം മറ്റൊരു സ്റ്റേഡിയത്തിലായിരിക്കും സംഗീതക്കച്ചേരി നടത്തുക. തന്റെ സുഹൃത്തുക്കളായ മറ്റു ഗായകരെയും മാഞ്ചസ്റ്ററിലേക്കു ക്ഷണിച്ചിട്ടുണ്ടെന്ന് അരിയാന അറിയിച്ചു.
യുഎസ് ഗായിക അരിയാന വീണ്ടും മാഞ്ചസ്റ്ററിലെത്തും
11:46 PM May 28, 2017 | Deepika.com