ലണ്ടൻ: തീവ്രവാദ പ്രവർത്തനങ്ങളോടു താത്പര്യം പുലർത്തുന്ന 23,000 പേർ ബ്രിട്ടനിലുണ്ടെന്നു റിപ്പോർട്ട്. ഇവരിൽ 3,000 പേർ പ്രത്യേകം നിരീക്ഷിക്കേണ്ട ഗ്രൂപ്പിൽപ്പെടും.
മാഞ്ചസ്റ്റർ ഭീകരാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണു പുതിയ റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്.
മാഞ്ചസ്റ്റർ ഭീകരൻ അബെദിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു. നഗരത്തിലെ മേഖലയിലുള്ള കെട്ടിടത്തിലാണ് അബെദി ബോംബ് അസംബിൾ ചെയ്തത്. ഭീകരാക്രണവുമായി ബന്ധപ്പെട്ട് ഇതിനകം 14 പേർ അറസ്റ്റിലായി. കൊല്ലപ്പെട്ട ചാവേർ അബെദിയുടെ പിതാവും സഹോദരനും ലിബിയിയിൽ അറസ്റ്റ് ചെയ്യപ്പെട്ടു.
ബ്രിട്ടനിൽ പ്രത്യേകം നിരീക്ഷിക്കേണ്ട 3,000 ഭീകരർ
11:46 PM May 28, 2017 | Deepika.com