തൃശൂർ: വോഡഫോണ്‍ സൂപ്പർ ഡേ, വോഡഫോണ്‍ സൂപ്പർ വീക്ക് പ്ലാനുകൾ വഴി പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകളും സൗജന്യ ഡാറ്റയും ലഭ്യമാക്കുന്നു.
വോഡഫോണ്‍ സൂപ്പർ ഡേയിൽ വരിക്കാർക്കു 19 രൂപയ്ക്കു റീചാർജ് ചെയ്ത് വോഡഫോണ്‍ ശൃംഖലയിൽ ഒരു ദിവസത്തേക്കു പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകളും 100 എംബി ഡാറ്റയും (4 ജി ഹാൻഡ് സെറ്റുകളിൽ) ആസ്വദിക്കാം.
സൂപ്പർ വീക്കിലൂടെ 49 രൂപയ്ക്കു റീചാർജ് ചെയ്ത് വോഡഫോണ്‍ ശൃംഖലയിൽ ഒരാഴ്ചത്തേക്കു പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകളും 250 എംബി ഡാറ്റയും (4ജി ഫോണുകളിൽ) ഉപയോഗിക്കാം. കൂടാതെ വോഡഫോണ്‍ സൂപ്പർ വീക്കിലൂടെ 89 രൂപയ്ക്കു റീചാർജ് ചെയ്ത് മറ്റു നെറ്റ്വർക്കുകളിലേക്ക് 100 മിനിറ്റ് അധിക ടോക്ക് ടൈം നേടാം.
വോഡഫോണിൽ വോയ്സ് പ്ലസ് ഡാറ്റ ഓഫറുകൾ
12:00 AM May 28, 2017 | Deepika.com