നാലായിരം ജഡ്ജിമാരെ തുർക്കി പിരിച്ചുവിട്ടു
12:03 AM May 27, 2017 | Deepika.com
അങ്കാറ: കഴിഞ്ഞവർഷം നടന്ന പരാജയപ്പെട്ട സൈനിക അട്ടിമറിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നാലായിരം ജഡ്ജിമാരെയും പ്രോസിക്യൂട്ടർമാരെയും അന്വേഷണത്തിനുശേഷം പിരിച്ചുവിട്ടതായി തുർക്കി നീതിന്യായ മന്ത്രി ബെകിർ ബോസ്ദാഗ് അറിയിച്ചു. യുഎസിൽ താമസിക്കുന്ന ഫെത്തുള്ള ഗുലെന്റെ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവർക്കെതിരേയാണു നടപടി. ഗുലെന്റെ ആളുകൾ സർക്കാരിന്റെ എല്ലാ തലങ്ങളിലും നുഴഞ്ഞുകയറിയെന്നും ഇവരാണ് അട്ടിമറി നീക്കത്തിനു പിന്നിലെന്നുമാണ് ആരോപണം.