പാഴ്സൽബോംബ്: മുൻ ഗ്രീക്ക് പ്രധാനമന്ത്രിക്കു പരിക്കേറ്റു
12:03 AM May 27, 2017 | Deepika.com
ആഥൻസ്: കാറിൽ ഒളിപ്പിച്ചുവച്ചിരുന്ന പാഴ്സൽ ബോംബ് പൊട്ടി മുൻ ഗ്രീക്ക് പ്രധാനമന്ത്രി ലുക്കാസ് പാപ്പഡെമോസിനു പരിക്കേറ്റു. അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേർക്കുകൂടി പരിക്കേറ്റിട്ടുണ്ട്.