വാഷിംഗ്ടൺ: ദക്ഷിണചൈനാ സമുദ്രത്തിൽ ചൈന നിർമിച്ച ദ്വീപിനു സമീപം യുഎസിന്റെ യുദ്ധക്കപ്പൽ എത്തിയത് വിവാദമായി. സ്പ്റാറ്റിലി ദ്വീപസമൂഹത്തിനു സമീപം ചൈന നിർമിച്ച കൃത്രിമ ദ്വീപിനടുത്ത് ബുധനാഴ്ച യുഎസ് നാവികസേനയുടെ യുഎസ്എസ് ഡ്യൂവി എത്തിയതായി അമേരിക്കൻ അധികൃതർ സ്ഥിരീകരിച്ചു. ദ്വീപിൽ നിന്നു 12 നോട്ടിക്കൽ മൈൽ അകലെയാണു കപ്പൽ എത്തിയത്. അന്തർദേശീയ നിയമപ്രകാരം 12 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള പ്രദേശം അന്തർദേശീയ ജലാതിർത്തിയാണ്.
ദക്ഷിണ ചൈനാ സമുദ്രമേഖലയിൽ മുഴുവൻ കുത്തകാവകാശം ഉന്നയിക്കുന്ന ചൈനയെ വെല്ലുവിളിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നു പറയപ്പെടുന്നു. ട്രംപിന്റെ ഭരണത്തിൽ ആദ്യ സംഭവമാണിത്. ഉത്തരകൊറിയൻ പ്രതിസന്ധി പരിഹരിക്കാൻ ചൈനയുടെ സഹായം ട്രംപ് തേടുന്ന അവസരത്തിൽ് തന്നെയാണ് തർക്കമേഖലയിലേക്ക് നാവികകപ്പൽ അയച്ചത് .
ചൈനീസ് ദ്വീപിനു സമീപം യുഎസ് യുദ്ധക്കപ്പൽ
12:02 AM May 26, 2017 | Deepika.com