കൊച്ചി: സെൻഫോണ്‍ ലൈവ് സ്മാർട്ട്ഫോണ്‍ അസൂസ് വിപണിയിലിറക്കി. ബ്യൂട്ടിലൈവ് ആപ്പ് ഒരുക്കിയിരിക്കുന്ന ഫോണിൽ ഗുണമേന്മയോടെയും തെളിമയോടെയും സെൽഫി വീഡിയോ എടുക്കാൻ സാധിക്കുന്ന നിലവാരത്തിലുള്ളതാണ് മുൻ കാമറ.
സോഷ്യൽനെറ്റ്വർക്ക് സൈറ്റുകൾക്കായാണ് ബ്യൂട്ടിലൈവ് ആപ് അവതരിപ്പിച്ചിരിക്കുന്നത്. ത്വക്കിലെ പാടുകളും മറ്റും നീക്കി സൗന്ദര്യമുള്ള ചിത്രങ്ങളെടുക്കാൻ ആപ് സഹായിക്കും. 13 എംപി റിയർ കാമറയുള്ള ഫോണിന് അഞ്ച് ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്പ്ലേയാണുള്ളത്.
നേവിബ്ലാക്ക്, റോസ് പിങ്ക്, ഷിമ്മർ ഗോൾഡ് എന്നീ നിറങ്ങളിൽ വിപണിയിലെത്തുന്ന സെൻഫോൺ ലൈവിന് 9,999 രൂപയാണ് വില.
അസൂസിന്റെ സെൻഫോണ്‍ ലൈവ് വിപണിയിൽ
11:52 PM May 25, 2017 | Deepika.com