ബക്കിംഗ്ഹാം കൊട്ടാര പരിസരത്തുനിന്ന് ആയുധധാരിയെ പിടികൂടി
11:56 PM May 24, 2017 | Deepika.com
ലണ്ടൻ: ബക്കിംഗ്ഹാം കൊട്ടാരത്തിനു സമീപത്തുനിന്ന് കത്തിയുമായി ഒരാളെ പിടികൂടിയെന്നു പോലീസ് അറിയിച്ചു. പട്രോളിംഗ് പോലീസാണ് ഇയാളെ സംശയം തോന്നി തടഞ്ഞുനിർത്തി പരിശോധിച്ചത്. കത്തി കണ്ടെടുത്തതിനെത്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മാഞ്ചസ്റ്റർ ആക്രമണത്തെത്തുടർന്നു ബ്രിട്ടനിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.