പാക്കിസ്ഥാനിൽ രണ്ടു ഭീകരരെ തൂക്കിലേറ്റി
11:56 PM May 24, 2017 | Deepika.com
ഇസ്ലാമാബാദ്: പെഷവാർ സൈനികസ്കൂൾ ആക്രമണവുമായി ബന്ധപ്പെട്ട രണ്ടു ഭീകരരെ തൂക്കിലേറ്റിയതായി പാക് സൈനിക വക്താവ് അറിയിച്ചു. 2014ൽ താലിബാൻ ഭീകരർ സൈനിക സ്കൂളിൽ നടത്തിയ ആക്രമണത്തിൽ 150ൽ അധികം പേർ കൊല്ലപ്പെട്ടു. സൈനികകോടതി വിചാരണയ്ക്കുശേഷമാണു ഭീകരരെ വധശിക്ഷയ്ക്കു വിധേയരാക്കിയത്. വിചാരണ നടത്തിയ മജിസ്ട്രേറ്റിനു മുന്പാകെ ഭീകരർ കുറ്റസമ്മതം നടത്തിയെന്നു സൈനിക വക്താവ് അറിയിച്ചു.