മുംബൈ: ഫോക്സ്വാഗണിന്റെ ബെസ്റ്റ് സെല്ലിംഗ് മോഡലായ ടിഗ്വാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഫോക്സ്വാഗൺ ഗ്രൂപ്പ് സെയിൽസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ തിയെറി ലെസ്പിയാകാണ് കമ്പനിയുടെ എസ്യുവി വാഹനം അവതരിപ്പിച്ചത്. 27.68 ലക്ഷം രൂപയിൽ തുടങ്ങുന്ന ടിഗ്വാന്റെ രണ്ടു വേരിയന്റുകളാണ് ഇന്ത്യൻ നിരത്തിലെത്തുന്നത്. ടങ്സ്റ്റൺ സിൽവർ, ഒറിക്സ് വൈറ്റ്, ഡീപ് ബ്ലാക്ക്, ഇൻഡിയം ഗ്രേ, ആറ്റ്ലാന്റിക് ബ്ലൂ എന്നിങ്ങനെ അഞ്ചു നിറങ്ങളിൽ ലഭിക്കും.
2007ൽ യൂറോപ്യൻ നിരത്തുകളിലെത്തിയ ടിഗ്വാൻ, ബെസ്റ്റ് സെല്ലർ, ഏറ്റവും സുരക്ഷയുള്ള വാഹനം എന്നീ പട്ടികയിൽ മുന്‍പന്തിയിലാണ്.
ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, സെൽഫ് സീലിംഗ് ടയറുകൾ, ക്രൂയിസ് കൺട്രോൾ, റെയിൻ ആൻഡ് ലൈറ്റ് സെൻസറുകൾ തുടങ്ങിയവ വാഹനത്തിന്റെ പ്രധാന പ്രത്യേകതകളാണ്. ആറ് എയർബാഗ് മതിയായ സുരക്ഷയൊരുക്കുന്നു.
2.0 ലിറ്റർ 7 സ്പീഡ് ഓട്ടോമാറ്റിക് ടിഡിഐ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. ലിറ്ററിന് 17.06 കിലോമീറ്റർ മൈലേജ് കമ്പനി ഉറപ്പു തരുന്നുണ്ട്.
ഫോക്സ്വാഗൺ ടിഗ്വാൻ വിപണിയിൽ
11:56 PM May 24, 2017 | Deepika.com