സിയാലിന്റെ 18-ാം പിറന്നാൾ ഇന്ന്
11:56 PM May 24, 2017 | Deepika.com
നെടുന്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (സിയാൽ) 18-ാം പിറന്നാൾ ഇന്ന് ആഘോഷിക്കും. സിയാൽ ട്രേഡ് ഫെയർ കണ്വൻഷൻ സെന്ററിൽ നടക്കുന്ന സിയാൽ കുടുംബാംഗങ്ങളുടെ സംഗമത്തിൽ മാനേജിംഗ് ഡയറക് ടർ വി.ജെ. കുര്യൻ മുഖ്യസന്ദേശം നല്കും. 1994 ഓഗസ്റ്റ് 21നു ശിലാസ്ഥാപനം നടത്തിയ സിയാലിന്റെ ഉദ്ഘാടനം 1999 മേയ് 25ന് അന്ന് രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണനാണ് നിർവഹിച്ചത്.