2004 മാർച്ച്- മാഡ്രിഡ്, സ്പെയിൻ: റെയിൽപ്പാളത്തിൽ ഭീകരരുടെ ആക്രമണം. 191 പേർ മരിച്ചു. 600 ലധികം പേർക്ക് പരിക്ക്. അൽ ക്വയ്ദയുമായി ബന്ധമുള്ള അബു ഹഫ്സ് അൽ മസ്രി ബ്രിഗേഡ് ഉത്തരവാദിത്വമേറ്റു.
2004 ഒക്ടോബർ-പാരിസ്, ഫ്രാൻസ്: ഇന്തോനേഷ്യൻ എംബസിക്കു നേർക്ക് അൾജീരിയൻ ഭീകരരുടെ ആക്രമണം
2005 ജൂലൈ-ലണ്ടൻ, യുകെ: ബസിനും മൂന്നു ഭൂഗർഭ ട്രെയിനുകൾക്കും നേർക്ക് ചാവേർ ആക്രമണം. 52 പേർ മരിച്ചു. അൽ ക്വയ്ദ ഉത്തരവാദിത്വമേറ്റു.
2011 ജൂലൈ-ഓസ്ലോ, നോർവേ: ആൻഡേഴ്സ് ബ്രീവിക് എന്ന തീവ്രവാദി നടത്തിയ ആക്രമണത്തിൽ 77 മരണം. 300 പേർക്കു പരിക്ക്.
2012 ജൂലൈ-ബർഗാസ്, ബൾഗേറിയ: ഇസ്രേലി വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസിനു നേർക്ക് ചാവേർ ആക്രമണം. അഞ്ചു വിനോദസഞ്ചാരികളും ബസ് ഡ്രൈവറും കൊല്ലപ്പെട്ടു.
2014 മേയ്-ബ്രസൽസ്, ബെൽജിയം: ജൂത മ്യൂസിയത്തിനു നേർക്ക് ഐഎസ് ഭീകരന്റെ ആക്രമണം. നാലു പേർ കൊല്ലപ്പെട്ടു.
2015 ജനുവരി-പാരീസ്, ഫ്രാൻസ്: ഫ്രഞ്ച് മാസികയായ ഷാർളി എബ്ദോയുടെ ഓഫീസിനു നേർക്ക് രണ്ടു ഭീകരരുടെ ആക്രമണം. മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു.
2015 നവംബർ-പാരീസ്, ഫ്രാൻസ്: ഫുട്ബോൾ സ്റ്റേഡിയം, സംഗീതപരിപാടി, കഫേ എന്നിവിടങ്ങളിൽ ഐഎസ് ഭീകരരുടെ ആക്രമണം. നൂറിലേറെപ്പേർ കൊല്ലപ്പെട്ടു.
2016 മാർച്ച്-ബ്രസൽസ്, ബെൽജിയം: ബ്രസൽസ് വിമാനത്താവളത്തിൽ ഐഎസ് ഭീകരർ നടത്തിയ ഇരട്ട സ്ഫോടനത്തിൽ 34 മരണം. മീൽബീക്ക് മെട്രോ സ്റ്റേഷനിലും ആക്രമണമുണ്ടായി.
2016 ജൂലൈ- നീസ്, ഫ്രാൻസ്: ബസ്തീൽ ദിന ആഘോഷത്തിനിടെ ജനക്കൂട്ടത്തിനു നേർക്ക് ട്രക്ക് ഓടിച്ചുകയറ്റി. 86 പേർ കൊല്ലപ്പെട്ടു. നാനൂറിലധികം പേർക്കു പരിക്കേറ്റു.
2016 ജൂലൈ - മ്യൂണിക്ക്, ജർമനി: ഷോപ്പിംഗ് മാളിൽ തോക്കുധാരിയുടെ ആക്രമണം. ഒന്പതു പേർ കൊല്ലപ്പെട്ടു.
2016 ഡിസംബർ-ബെർലിൻ, ജർമനി: തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്കു ഭീകരർ ട്രക്ക് ഓടിച്ചുകയറ്റി. 12 പേർ കൊല്ലപ്പെട്ടു. അന്പതിലധികം പേർക്കു പരിക്കേറ്റു.
2016 ഡിസംബർ-സൂറിച്ച്, സ്വിറ്റ്സർലൻഡ്: ഇസ്ലാമിക് സെന്ററിനു നേർക്ക് തോക്കുധാരിയുടെ ആക്രമണം. മൂന്നു പേർ കൊല്ലപ്പെട്ടു.
2017 മാർച്ച്-ലണ്ടൻ, യുകെ: ബ്രിട്ടീഷ് പാർലമെന്റിനു വെളിയിൽ ഭീകരന്റെ ആക്രമണം. പോലീസ് ഓഫീസർ ഉൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെട്ടു. പോലീസ് വെടിവയ്പിൽ ഭീകരൻ കൊല്ലപ്പെട്ടു.
2017 ഏപ്രിൽ-പാരീസ്, ഫ്രാൻസ്: പ്രസിദ്ധമായ ഷാംപ്സ് എലീസി തെരുവിൽ ആക്രമണം. പോലീസ് ഓഫീസറും അക്രമിയും കൊല്ലപ്പെട്ടു. ഐഎസ് ഉത്തരവാദിത്വമേറ്റെടുത്തു.
2017 മേയ്-മാഞ്ചസ്റ്റർ, യുകെ: സംഗീത പരിപാടിക്കിടെ ഐഎസ് ചാവേർ ആക്രമണം. 22 പേർ കൊല്ലപ്പെട്ടു. 60 പേർക്കു പരിക്കേറ്റു.
യൂറോപ്പിലുണ്ടായ ഭീകരാക്രമണങ്ങൾ
12:05 AM May 24, 2017 | Deepika.com