ന്യൂയോർക്ക്: നിയമാനുസൃത വീസയിൽ യുഎസിൽ എത്തിയശേഷം കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാതെ തങ്ങുന്നവരുടെ എണ്ണം ആറുലക്ഷത്തോളമാണെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിൽ പറഞ്ഞു. 2016ലെ കണക്കാണിത്.
റിപ്പോർട്ട് വർഷത്തിൽ യുഎസിൽ എത്തിയ വിദേശികളുടെ സംഖ്യയിൽ 1.25ശതമാനം മാത്രമാണ് ഇപ്രകാരം അനധികൃതമായി തങ്ങുന്നത്. മെക്സിക്കൻ അതിർത്തികടന്നെത്തുന്നവരുടെ മേലുള്ള നിയന്ത്രണം ശക്തമാക്കണമെന്ന വാദത്തിന് ആക്കം കൂട്ടുന്നതാണു പുതിയ റിപ്പോർട്ട്.
യുഎസിൽ വീസ കാലാവധി കഴിഞ്ഞവർ ആറു ലക്ഷം
12:05 AM May 24, 2017 | Deepika.com