ഡമാസ്കസ്: സിറിയയിലെ ഹോംസ് നഗരത്തിൽ കാർബോംബ് സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു. അൽ സഹ്റ മേഖലയിലുണ്ടായ സ്ഫോടനത്തിൽ 32 പേർക്കു പരിക്കേൽക്കുകയും ചെയ്തു.രണ്ടുദിവസം മുന്പാണ് ഭീകരരുടെ കൈയിൽനിന്നു നഗരത്തിന്റെ നിയന്ത്രണം സർക്കാർ സൈന്യം തിരിച്ചുപിടിച്ചത്.
ഡമാസ്കസ് എയർപോർട്ട് റോഡിലെ ചെക്കുപോസ്റ്റിൽ മറ്റൊരു സ്ഫോടനവുമുണ്ടായി. ഷിയാകളുടെ സയിദാ സെയ്നാബ് തീർഥകേന്ദ്രത്തിനു സമീപം നടന്ന സ്ഫോടനത്തിന്റെ വിശദ വിവരം അറിവായിട്ടില്ല.
കാർ ബോംബ്: സിറിയയിൽ നാലു മരണം
12:05 AM May 24, 2017 | Deepika.com