സിയൂൾ: ഇംപീച്ചുചെയ്യപ്പെട്ട ദക്ഷിണകൊറിയയിലെ പ്രഥമ വനിതാ പ്രസിഡന്റ് പാർക് ഗ്യൂൻഹൈയ്ക്ക് എതിരേയുള്ള അഴിമതിക്കേസിന്റെ വിചാരണ ആരംഭിച്ചു. കൈക്കൂലി വാങ്ങുകയോ സർക്കാർ രഹസ്യങ്ങൾ ചോർത്തിക്കൊടുക്കുകയോ ചെയ്തിട്ടില്ലെന്നു പാർക് കോടതിയിൽ ബോധിപ്പിച്ചു.
കൈയാമം വച്ച് പ്രത്യേക ബസിലാണു പാർക്കിനെ കോടതിയിൽ എത്തിച്ചത്. പാർക്കിന്റെ സുഹൃത്തും അഴിമതിക്കേസിൽ കൂട്ടുപ്രതിയുമായ ചോയി സൂൺസിലിനെയും കോടതിയിൽ വിചാരണയ്ക്കായി എത്തിച്ചു.
കുറ്റം നിഷേധിച്ച് പാർക് ഗ്യൂൻഹൈ
12:05 AM May 24, 2017 | Deepika.com