പെപ്സികോ ക്വാക്കർ ഓട്സ് പ്ലസ് മിൽക്ക് വിപണിയിൽ
11:58 PM May 23, 2017 | Deepika.com
കൊച്ചി: പെപ്സികോ ക്വാക്കർ ഓട്ട്സ് പ്ലസ് മിൽക്ക് കേരള വിപണിയിൽ അവതരിപ്പിച്ചു. സമഗ്രമായ ഉത്പന്ന ശ്രേണിയിലൂടെ കേരളത്തിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കുകയാണെന്നു പെപ്സികോ ഇന്ത്യ ന്യൂട്രീഷൻ വിഭാഗം വൈസ് പ്രസിഡന്റ് ദീപിക വാര്യർ പറഞ്ഞു. അടുത്തയാഴ്ച മുതൽ ഉത്പന്നം ലഭ്യമാകും.